എസ്.വൈ.എസ് സ്വാതന്ത്ര്യദിന സമ്മേളനം 15ന്

എസ്.വൈ.എസ് സ്വാതന്ത്ര്യദിന സമ്മേളനം 15ന്

കോഴിക്കോട്: സ്വാതന്ത്ര്യത്തിലേക്ക് നിവര്‍ന്ന് നില്‍ക്കുക എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനം 15ന് തിങ്കള്‍ രാവിലെ കാലിക്കറ്റ് ടവറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് നാല് മണിക്ക് സമ്മേളനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയാകും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആശംസ നേരും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എ.പി അബ്ദു ഹകീം അസ്ഹരി പ്രമേയ പ്രഭാഷണം നടത്തും. ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, കെ. അബ്ദുല്‍ കലാം മാവൂര്‍, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, നാസര്‍ സഖാഫി.സി, കെ.റാഷിദ് ബുഖാരി, പി.വി അഹമ്മദ് കബീര്‍, സ്വഫ്‌വാന്‍ സഖാഫി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജന.സെക്രട്ടറി കെ.അബ്ദുല്‍ കലാം മാവൂര്‍, ഷംസുദീന്‍ പെരുവയല്‍, അഷ്‌റഫ് സഖാഫി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *