ബി.ജെ.പി.നോർത്ത് മണ്ഡലം പ്രവർത്തകർ ഓൺലൈൻ പoനത്തിന് ടാബ് നൽകി

കോഴിക്കോട് : പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പoനത്തിനായി ബി.ജെ.പി. പ്രവർത്തകർ ടാബ് നൽകി. വെള്ളയിലെ മത്സ്യതൊഴിലാളിയുടെ മൂന്ന് മക്കൾക്കും രണ്ട് നേഴ്സിംങ്ങ് വിദ്യാർത്ഥിനികൾക്കും ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിനിക്കുമാണ് ടാബ് നൽകിയത്.

 

കോഴിക്കോട് ലീഡേഴ്‌സ് അസോസിയേറ്റ്സ് MD യും ബി.ജെ.പി ജില്ല സെൽ കോഡിനേറ്ററുമായ പ്രേശോഭ് കോട്ടൂളിയാണ് ടാബ് സ്പോൺസർ ചെയ്തത്.

ലീഡേഴ്സ് മാനേജർ കെ.കെ.പ്രശാന്ത് കുമാർ കെ.മനീഷയ്ക്ക് ടാബ് കൈമാറി.

ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ,വെള്ളയിൽ ഏരിയ ജനറൽ സെക്രട്ടറി. പി.ജയകുമാർ, ലിഡേഴ്സ് ഡയറക്ടർ പി. എ .പ്രജീഷ് എന്നിവർ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *