സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ എല്ലാ മനുഷ്യർക്കും  ആവശ്യമായ പരിഗണന ലഭിക്കണം – മന്ത്രി അഹമ്മദ് ദേവർകോവിൽ

സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ എല്ലാ മനുഷ്യർക്കും ആവശ്യമായ പരിഗണന ലഭിക്കണം – മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്:സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നത് എല്ലാ മനുഷ്യർക്കും നീതിപൂർവ്വമായ പരിഗണന ലഭിക്കുമ്പോഴാണെന്ന് തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. രാഷ്ട്രജീവിതത്തിന്റെ അടിത്തറയായ ജനാധിപത്യം, മതനിരപേക്ഷത, തുല്യനീതി എന്നിവ കാത്തു സൂക്ഷിക്കാൻ നമുക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി പറയഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്. എസിന്റെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ലാ തല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നിർവഹിച്ചു. എസ് കെ പൊറ്റക്കാട് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ടി രനീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ – കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സി രേഖ മുഖ്യാതിഥിയായി. ഉന്നത വിജയികൾക്കുള്ള സമ്മാനദാനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിവാകരൻ നിർവഹിച്ചു.

പ്രശ്നോത്തരി മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 50 പേർ പങ്കെടുത്തു. രണ്ടുപേരടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. സേവിയോ എച്ച്എസ്എസ് ദേവഗിരി ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് ബേപ്പൂർ രണ്ടാം സ്ഥാനവും നേടി.

പി ടി എ പ്രസിഡന്റ് ഷിറാഫ് ഖാൻ, പ്രിൻസിപ്പാൾ മുരളീധരൻ, ഹെഡ്മിസ്ട്രസ് ജയശ്രീ, സ്റ്റാഫ് സെക്രട്ടറി സജിമാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ രഘു ചന്ദ്രൻ, ജില്ലാ കോ-ഓർഡിനേറ്റർമാരായ എം കെ ഫൈസൽ, എസ് ശ്രീ ചിത്ത്, ക്ലസ്റ്റർ കോ ഓഡിനേറ്റർ കെ എൻ റഫീഖ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ ദേവദാസൻ സ്വാഗതവും ജനറൽ കൺവീനർ കെ പ്രഭീഷ് കുമാർ നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *