അദ്ധ്യാപക ക്ഷാമം: 20 ദിവസത്തിനകം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ

അദ്ധ്യാപക ക്ഷാമം: 20 ദിവസത്തിനകം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ

മാഹി:മാഹിയിൽ കുട്ടികളെ വിദ്യാലയങ്ങളിൽ അയക്കാതെയുള്ള ജോ:പി.ടി.എ രക്ഷിതാക്കളുടെ സമരം ഫലം കണ്ടു. അദ്ധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് സമരം ശക്തമാക്കിയത്. പ്രതിഷേധ സമരത്തിന് മയ്യഴി മേഖലയിലെ വിവിധ സ്‌കൂളുകൾ കേന്ദ്രികരിച്ച് പി.ടി.എ പ്രസിഡണ്ടുമാർ നേതൃത്വം നൽകി. റീജ്യണൽ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുൻപിൽ നിൽപ് സമരവും നടത്തി. ആഗസ്റ്റ് 30നു മുൻമ്പായി വേണ്ടത്ര അധ്യാപകരെ നിയമിക്കുമെന്ന റീജ്യണൽ അഡ്മിനിസ്‌ട്രേറ്ററുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സമരത്തിന് ജോ:പി.ടി.എ പ്രസിഡണ്ട് ഷാനിദ് മേക്കുന്ന്, ജനറൽ സെക്രട്ടറി കെ.വി സന്ദീവ്, ഭാരവാഹികളായ ഷിബു കാളാണ്ടിയിൽ,ഷൈനി ചിത്രൻ,ശിവൻ തിരുവങ്ങാടൻ, ബൈജു പൂഴിയിൽ, രസ്‌ന.കെ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *