രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്ത്രീകള്‍ ജാഗരൂകരാവണം: ഡോ.ഖദീജ മുംതാസ്

രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്ത്രീകള്‍ ജാഗരൂകരാവണം: ഡോ.ഖദീജ മുംതാസ്

കോഴിക്കോട്: മനുഷ്യരെ വിഭജന ചിന്തകളിലേക്ക് നയിക്കുന്ന മത-വര്‍ഗീയ ശക്തികള്‍ക്കെതിരേ പ്രതിരോധ നിര വളര്‍ത്തിയെടുക്കാന്‍ പ്രവാസി സമൂഹത്തിനാകണമെന്നും പ്രവാസലോക അനുഭവമുള്ള വനിതകളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടണമെന്നും എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഡോ.ഖദീജ മുംതാസ്. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ സെമിനാര്‍
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് അവസരം ലഭിച്ചാല്‍ അവര്‍ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി പ്രഭാഷണം നടത്തി. ലോക കേരള സഭാംഗവും ദമ്മാം നവോദയ കേന്ദ്ര കുടുംബവേദി പ്രസിഡന്റുമായ നന്ദിനി മോഹന്‍ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി സി.വി ഇക്ബാല്‍, ട്രഷറര്‍ എം. സുരേന്ദ്രന്‍, സൈനബ.കെ.വയനാട്, ഖമറൂന്നീസ മലപ്പുറം, സൈനബ സി.എ പാലക്കാട് സംസാരിച്ചു. ഷാഫിജ.പി സ്വാഗതവും വനിതാവേദി ജില്ലാ പ്രസിഡന്റ് സൈനബ സലീം നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *