ചിരന്തന സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കി വരുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തു

ചിരന്തന സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കി വരുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തു

ദുബായ്: കണ്ണൂര്‍ ജില്ലയിലെ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിരന്തന സംസ്‌കാരിക വേദി നടപ്പിലാക്കി വരുന്ന പുസ്തക വിതരണം പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിക്ക് കേരളത്തിലെ ചിരന്തനയുടെ കോ-ഓഡിനേറ്ററും മാടായി വാരിയേസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.മുനീബ് മുഹമ്മദലി പുന്നക്കന്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് എം.വി രമാദേവി ടീച്ചര്‍ക്ക് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഇത് നടപ്പിലാക്കുമെന്നും കൂടാതെ പൊതുജനങ്ങളുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ പ്രഗത്ഭ എഴുത്തുക്കാരുടെ പുസ്തകങ്ങള്‍ വാങ്ങി നല്‍കുമെന്നും മറ്റു പ്രസാദകരുമായി സഹകരിച്ച് കുടുതല്‍ പുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിക്കുമെന്ന് ഡോ. മുനീബ് മുഹമ്മദലി പറഞ്ഞു. ചിരന്തന സംസ്‌കാരിക വേദി, അവരുടെ പ്രസാധക വിഭാഗം ആയ ചിരന്തന പബ്ലിക്കേഷന്‍സ് ഇതുവരെ പുറത്തിറക്കിയ 35 പുസ്തകങ്ങളുടെ മൂന്ന് കോപ്പികള്‍ വീതമാണ് നല്‍കിയത്. ചടങ്ങില്‍ വിനോദ് കുമാര്‍ മാസ്റ്റര്‍ (വിനു മുത്തത്തി), കെ.പി മുഹമ്മദ്, ഫിറാസ് മാടായി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *