പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകള്‍ ഒറ്റ കുടക്കീഴില്‍ പ്രവര്‍ത്തിക്കും

പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകള്‍ ഒറ്റ കുടക്കീഴില്‍ പ്രവര്‍ത്തിക്കും

കോഴിക്കോട്: കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 67 സംഘടനകള്‍ ഒന്നിച്ചു ചേര്‍ന്ന് ഗ്രീന്‍ കേരള മൂവ്‌മെന്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ഗാന്ധി ഗൃഹത്തില്‍ ചേര്‍ന്ന വിഴിഞ്ഞം മുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖല വരെയുള്ള സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പ്രതിനിധി സമ്മേളനം മഗ്‌സസെ അവാര്‍ഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. ദേശിയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരം ആഗസ്റ്റ് അവസാന വാരം നടക്കുന്ന വിധഗ്ദ സമിതിയുടെ സന്ദര്‍ശന സമയത്ത് ഖനന മേഖലയില്‍ ദുരിതം അനുഭവിക്കുന്ന ഇരകളുടെ പ്രശ്‌നങ്ങള്‍ സമിതി മുന്‍പാകെ അവതരിപ്പിക്കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലീസ് ഭൂമിയിലെ ഖനനം അവസാനിപ്പിക്കണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനതില്‍ ജോണ്‍ പെരുവന്താനം അധ്യക്ഷത വഹിച്ചു. ടി.വി.രാജന്‍, സി. രാജഗോപാല്‍, റഫീക്ക് ബാബു, അഡ്വ.പി.എ.പൗരന്‍, മലയിന്‍കീഴ് ശശികുമാര്‍, അഡ്വ. ജോണ്‍ ജോസഫ്, വി.എന്‍ ഗോപിനാഥന്‍ പിള്ള, എസ്.ഉണ്ണികൃഷ്ണന്‍, കെ. രാജന്‍, കെ.എ.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രീന്‍ കേരള മൂവ്‌മെന്റ് ഭാരവാഹികളായി ജോണ്‍ പെരുവന്താനം (ചെയര്‍മാന്‍), പ്രൊഫ.കുസുമം ജോസഫ് (വൈസ് ചെയര്‍ പേഴ്‌സണ്‍) , വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍ (വൈസ് ചെയര്‍മാന്‍), ടി.വി രാജന്‍ ( ജനറല്‍ സെക്രട്ടറി), മനോജ് ടി. സാരംഗ്, ഇ. കെ ശ്രീനിവാസന്‍ (സെക്രട്ടറിമാര്‍), ഹുസ്സൈന്‍ തട്ടതഴത്ത് (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *