-
രവി കൊമ്മേരി
ദുബായ്: സ്വകാര്യമേഖലയിലെ പങ്കാളികളുമായി സഹകരിച്ച് സ്വദേശികളുടെ തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ യിലെ അമര്‍ സെന്ററുകളില്‍ കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നു.
തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കാനും ദേശീയ കേഡര്‍മാരെ കൂടുതല്‍ ആകര്‍ഷിക്കാനും അമര്‍ സേവനകേന്ദ്രങ്ങളിലെ തൊഴിലവസരങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ. സ്വദേശികള്‍ക്ക് ദുബായിലെ അമര്‍ സെന്ററുകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാൻ കഴിഞ്ഞുവെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സാങ്കേതിക പരിജ്ഞാനമുള്ള ആയിരത്തിലധികം യു.എ.ഇ. സ്വദേശികളെ ഇതിനകം വിവിധ അമര്‍ കേന്ദ്രങ്ങളില്‍ നിയമിച്ചിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ 73 അമര്‍ സെന്ററുകളില്‍ ഇവര്‍ ജോലി ചെയ്യുന്നുണ്ടെന്ന് തലവന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.