കോഴിക്കോട്: നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എച്ച്.എം.എസ് 12ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തും. ആറുമാസമായി നിര്‍മാണ ക്ഷേമനിധി പെന്‍ഷന്‍ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ചികിത്സാസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണം നിലച്ചിട്ട് ഒരു വര്‍ഷമായി. തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
60 വയസ്സുവരെ ക്ഷേമനിധി വിഹിതം അടച്ചിട്ടുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്. 12ന് രാവിലെ 10 മണിക്ക് എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി മുന്‍ എം.പി തമ്പാന്‍ തോമസ് ധര്‍ണ ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.