റോഡ് ഉപരോധ സമരം; രമേശ് പറമ്പത്ത് എം.എല്‍.എയേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി

റോഡ് ഉപരോധ സമരം; രമേശ് പറമ്പത്ത് എം.എല്‍.എയേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി

മാഹി: രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേയും കോണ്‍ഗ്രസ് ദേശീയ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധസമരത്തെത്തുടര്‍ന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്തിനേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാഹി സെന്റ് തെരേസാ ദേവാലയത്തിനടുത്ത് ദേശീയ പാതയിലാണ് ഉപരോധം നടത്തിയത്. അഡ്വ .എം.ഡി തോമസിന്റെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എയാണ് സമരം ഉദ്ഘാടനം ചെയ്തത്. പി. പി.വിനോദ് , ഐ.അരവിന്ദന്‍ , പി .പി ആശാലത , കെ. ഹരീന്ദ്രന്‍ , അജയന്‍ പൂഴിയല്‍, സംസാരിച്ചു. കാഞ്ചന നാണു, കെ.സുരേഷ്, മുനവര്‍, കെ.കെ.ശ്രീജിത്ത് നേതൃത്വം നല്‍കി. പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, എസ്.ഐ റീന വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *