കേരള കോണ്‍ഗ്രസ് (എം) സംസ്‌കാരവേദി എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണം ഏഴിന്

കേരള കോണ്‍ഗ്രസ് (എം) സംസ്‌കാരവേദി എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണം ഏഴിന്

കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) ന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തില്‍ എസ്.കെ പൊറ്റെക്കാട്ടിന്റെ 40ാമത് ചരമവാര്‍ഷികം ഏഴിന് ഞായര്‍ ഉച്ചക്ക് രണ്ടുമണിക്ക് കോഴിക്കോട് സിറ്റി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ അചരിക്കും. ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ പൊറ്റക്കാടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് എസ്.കെ ഓര്‍മകള്‍ പങ്കുവയ്ക്കും. ‘എസ്.കെ പൊറ്റെക്കാട്ടിന്റെ സഞ്ചാര സാഹിത്യ കൃതികള്‍’ എന്ന വിഷയത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ രചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ അജീഷ് ജി.ദത്തന്‍, പി.എസ് ശ്രീലക്ഷ്മി, എം. ജയറാം, എസ് ആദിത്യ എന്നിവര്‍ക്ക് 5000, 3000, 2000 രൂപ വീതം സമ്മാനവും മെമെന്റോകളും നല്‍കും.

കോഴിക്കോടിന്റെ ചരിത്രം എഴുതിയ ടി.ബി സെലുരാജ്, കെ.എഫ് ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന കവിയരങ്ങ് ഡോ.ഫാ. സുനില്‍ കിഴക്കയില്‍ ഉദ്ഘാടനം ചെയ്യും. രേഷ്മ അക്ഷരി, പ്രദീപ് രാമനാട്ടുകര, ഇ.പി ദീപ്തി, ലളിത അശോക്, നിര്‍മ്മല ജോസഫ് എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്, കേരള സിറാമിക്‌സ് ചെയര്‍മാന്‍ കെ.എ ദേവസ്യ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ വടയക്കണ്ടി നാരായണന്‍ (ജനറല്‍ കണ്‍വീനര്‍,സ്വാഗതസംഘം ), പ്രൊഫ. ചാര്‍ലി കട്ടക്കയം(കണ്‍വീനര്‍, ലേഖന മത്സരം) , പി.എ നൗഷാദ്(കണ്‍വീനര്‍, കവിയരങ്ങ് ) , അഡ്വ.ഷാജു.എന്‍.ജോര്‍ജ് (ട്രഷറര്‍, സ്വാഗതസംഘം) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *