ന്യൂഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഐ.ബി ഡല്‍ഹി പോലിസിനു റിപ്പോര്‍ട്ട് നല്‍കി.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കണം. ചടങ്ങിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഉദയ്പുര്‍, അമരാവതി കൊലപാതകങ്ങളും ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വലിയ നേതാക്കളെയും പ്രധാനപ്പെട്ട സ്ഥലങ്ങളെയുമാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *