കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ആലുവയില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആലുവയില്‍ നിന്നും കാക്കനാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ആലുവ മെട്രോ പില്ലറിന് സമീപം ബസ് നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടയില്‍ ഒരു ലോറി ബസിന്റെ പിന്നിലിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു.

അപകടത്തില്‍ ബസിന്റെ പിന്‍ഭാഗവും മുന്‍ഭാഗവും തകര്‍ന്നു. മുന്‍ഭാഗത്ത് ബസ് പൊളിച്ചാണ് ഒരാളെ രക്ഷപ്പെടുത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *