ഐ.എം.എ ജില്ലാ സമ്മേളനം

ഐ.എം.എ ജില്ലാ സമ്മേളനം

കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ടൗണ്‍ഹാളില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.കെ രമ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയര്‍മാന്‍ ഡോ.ഷാജി സി.കെ അധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി, സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍,നോര്‍ത്ത്സോണ്‍ വൈസ് പ്രസിഡന്റ് ഡോ.സുരേന്ദ്ര ബാബു വി.പി, ഡോ.അജിത പി.എന്‍, ഡോ.കെ മൊയ്തുഎന്നിവര്‍ സംസാരിച്ചു.

ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. വി.ജി പ്രദീപ് കുമാര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.അശോക് കുമാര്‍ കെ.കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആശുപത്രി സുരക്ഷയും സമൂഹവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടത്തി. ഡോ.കെ. മുരളീധരന്‍ (മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ഐ.എം.എ) മോഡറേറ്ററായിരുന്നു. അഡ്വ.ശ്യാം പത്മന്‍, കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, എഴുത്തുകാരി ഇന്ദുമേനോന്‍, ഹംസ കണ്ണാറ്റില്‍ സംസാരിച്ചു. തുടര്‍ന്ന് ഐ.എം.എ അംഗങ്ങളുടെ സംഗീത പരിപാടി അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *