സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള 10-ാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ കോഴിക്കോട്ട്

സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള 10-ാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള 10-ാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ ആറാം തിയതി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. അഞ്ചിന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ നടക്കും. 9.30ന് പി.കെ.മുഹമ്മദ് പതാക ഉയര്‍ത്തും. 11 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.പ്രതാപ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍, സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന ജന.സെക്രട്ടറി എ.മാധവന്‍ ആശംസകള്‍ നേരും. എണ്‍പത് വയസായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ സി.എം കൃഷ്ണപ്പണിക്കര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹരിദാസന്‍പാലയില്‍ നന്ദിയും പറയും. വൈകിട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ നടക്കുന്ന ജനാധിപത്യ ‘സമൂഹവും മാധ്യമങ്ങളും’ എന്ന വിഷയ ത്തില്‍ മാധ്യമ സെമിനാര്‍ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.വി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിക്കും. ഡോ.നടുവട്ടം സത്യശീലന്‍ വിഷയാവതരണം നടത്തും. തോമസ് ജേക്കപ്പ്, അഡ്വ.കെ.എന്‍.എ ഖാദര്‍, രാജാജി മാത്യു തോമസ്, അഡ്വ.വി.പി.പത്മനാഭന്‍, എന്‍.ശ്രീകുമാര്‍ പ്രസംഗിക്കും. എന്‍.പി ചെക്കൂട്ടി സ്വാഗതവും, സി.അബ്ദുറഹിമാന്‍ നന്ദിയും പറയും. തുടര്‍ന്ന് ഗാനമേള അരങ്ങേറും. ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം നടക്കും.

12 മണിക്ക് വിവിധ അവാര്‍ഡുകള്‍ ലഭിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.ല്‍.എ ഉപഹാര സമര്‍പ്പണം നടത്തും. വി.ആര്‍.സുധീഷ് പുസ്തക പ്രകാശനം നിര്‍വഹിക്കും. ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഗോപാലന്‍ അധ്യക്ഷത വഹിക്കും. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്.രാകേഷ് ആശംസകള്‍ നേരും. ഫോറം സംസ്ഥാന കൗണ്‍സിലംഗം കെ.നീനി സ്വാഗതവും,ജില്ലാ ട്രഷറര്‍ സി.പി.എം സഈദ് അഹമ്മദ് നന്ദിയും പറയും. വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം നടക്കും. ടി.പി.ദാസന്‍, അഡ്വ.കെ.പ്രവീണ്‍കുമാര്‍, ടി.വി.ബാലന്‍, മനയത്ത് ചന്ദ്രന്‍, വി.കെ.സജീവന്‍, ഉമ്മര്‍ പാണ്ടികശാല ആശംസകള്‍ നേരും. ഫോറം ജില്ലാ സെക്രട്ടറി പി.പി.അബൂബക്കര്‍ സ്വാഗതവും, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.പി.വിജയകുമാര്‍ നന്ദിയും പറയും. സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദര്‍ശനം, പുസ്തക കാര്‍ട്ടൂണ്‍ പ്രദര്‍ശനം
എന്നിവ ഒരുക്കിയിട്ടണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *