റോട്ടറി-വിദ്യാജ്യോതിയില്‍ സൗജന്യ പഠനം

റോട്ടറി-വിദ്യാജ്യോതിയില്‍ സൗജന്യ പഠനം

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് ഗ്രീന്‍ സിറ്റി ക്ലബും റോട്ടറി ഡിസ്ട്രിക്ട് 3204 ഉം ജീവകാരുണ്യ സംഘടനയായ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യസ സഹായ പദ്ധതിയായ വിദ്യാജ്യോതിയിലൂടെ സമര്‍ഥരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 300 ഓളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എന്‍ജിനീയറിങ്ങിനും 100 പേര്‍ക്ക് മറ്റ് ശാഖകളിലും പഠനസൗകര്യമൊരുക്കുമെന്ന് റോട്ടറി കാലിക്കറ്റ് ഗ്രീന്‍സിറ്റി പ്രസിഡന്റ് പത്മപ്രഭയും ഹോപ്പ് മാനേജിങ് ട്രസ്റ്റിയും ജനറല്‍ സെക്രട്ടറിയുമായ ജയമോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോളജുകളിലാണ് പ്രവേശനം ലഭിക്കുക. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ ആധാറിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാല് ഫോട്ടോ എന്നിവയുമായി താഴെ കാണുന്ന വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

തൃശൂരും വടക്കന്‍ ജില്ലകളിലുമുള്ളവര്‍-മാനേജിങ് ട്രസ്റ്റി, ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ്, പിലാത്തറ, വിളയാങ്കോട്, കണ്ണൂര്‍-670504, ഫോണ്‍: 9605398889 എന്ന വിലാസത്തിലും തെക്കന്‍ ജില്ലയിലുള്ളവര്‍-കെ.എസ് സുജ, ജില്ലാ പഞ്ചായത്ത് വയോജന പരിപാലന കേന്ദ്രം, പാച്ചിറ, പള്ളിപ്പുറം പി.ഒ തിരുവനന്തപുരം, ഫോണ്‍: 7736867892 എന്ന വിലാസത്തിലുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. പത്മപ്രഭ, റോട്ടറി പ്രസിഡന്റ്-ഫോണ്‍: 8921507219, രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി-ഫോണ്‍: 7907284118.

Share

Leave a Reply

Your email address will not be published. Required fields are marked *