കോഴിക്കോട് : ബി.ജെ.പി. കർഷകമോർച്ച നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർത്ത് നിയോജക മണ്ഡലത്തിലെ കുടുംബങ്ങളെ സമ്പൂർണ്ണമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ചേർക്കുന്ന മെഗാ ക്യാംമ്പയിന് തുടക്കമായി
മാളികടവിൽ നടന്ന പരിപാടിയിൽ ബി.ജെ.പി. കോഴിക്കോട് മേഖല ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ ഫോറം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എം.ശശിധരൻ ,ജനറൽ സെക്രട്ടറി കെ. രാജൻ ,വൈസ് പ്രസിഡന്റ് പത്മനാഭൻ വേങ്ങേരി, ഏരിയ പ്രസിഡന്റ് സി.സുധീഷ് ,ജനറൽ സെക്രട്ടറി വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.