തൊഴിലാളികൾക്ക് നാട്ടിലേക്ക് ബസ് ഏർപ്പെടുത്തി യു.എൽ.സി.സി

വടകര: കോവിഡ് 19 നെ തുടർന്ന് ട്രെയിനുകൾ നിർത്തലാക്കിയതോടെ നാട്ടിലേക്ക് പോകാൻ പ്രതിസന്ധിയിലായ ഇതര സംസ്ഥാന തൊഴിലാളികൾക്കായി കൊൽക്കത്തയിലേക്ക് സ്‌പെഷൽ ബസ് ഏർപ്പെടുത്തി യു.എൽ.സി.സി. ജോലി കുറഞ്ഞതോടെ നാട്ടിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ച 40 തൊഴിലാളികൾക്കായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ബസ് ഏർപ്പെടുത്തിയത്. കൊൽക്കത്തയിൽ എത്താൻ മൂന്നു ദിവസം വേണ്ടി വരും. 2750 കിലോമീറ്റർ ദൂരമുണ്ട്. 3 ദിവസത്തേക്ക് 40 പേർക്കുള്ള വെള്ളവും ഭക്ഷണവും മാസ്‌കുകളും സാനിറ്റൈസറും ബസിൽ കരുതിയിട്ടുണ്ട്. മൂന്ന് ഡ്രൈവർമാരാണുള്ളത്. ബസിന്റെ രണ്ടര ലക്ഷം രൂപ വാടക യു.എൽ.സി.സി നൽകും.

Share

Leave a Reply

Your email address will not be published. Required fields are marked *