തിരുവനന്തപുരം: ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ 65 കോടി രൂപ സര്‍ക്കാര്‍ സഹായമായി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് അഞ്ചിന് കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജൂണ്‍ മാസത്തെ ശമ്പള വിതരണം പാതിവഴിയിലാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജൂണിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 26 കോടി രൂപ കൂടി വേണം. മെക്കാനിക്കല്‍, സൂപ്പര്‍വൈസറി, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാരിന് നല്‍കിയ കത്തില്‍ കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.