കോഴിക്കോട്: ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരേ 30ന് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറവരെ ബഹുജന പങ്കാളിത്തത്തോടെ തീര്‍ക്കുന്ന മനുഷ്യമതിലിന്റെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിക്കും. എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വനാതിര്‍ത്തിക്ക് ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ വന്നാല്‍ ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ, ചെമ്പനോട വില്ലേജുകളിലെ ജനവാസകേന്ദ്രം പൂര്‍ണമായും ബഫര്‍സോണിനുള്ളിവാവുമെന്ന് പ്രസിഡന്റ് കെ.സുനില്‍ കൂട്ടിച്ചേര്‍ത്തു. ഇ.എം ശ്രീജിത്ത്, ബിന്ദു വത്സന്‍, കെ.എ ജോസുകുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.