ഓണ്‍ലൈന്‍ സേവനവും മണിക്കുറുകള്‍ക്കുള്ളില്‍ സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കി മൈജി

ഓണ്‍ലൈന്‍ സേവനവും മണിക്കുറുകള്‍ക്കുള്ളില്‍ സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കി മൈജി

കോഴിക്കോട് : പൊതുസമ്പര്‍ക്കം പരമാവധി ഒഴിവാക്കുവാനുള്ള സര്‍ക്കാര്‍
അഭ്യര്‍ത്ഥന മാനിച്ച് ഉപഭോക്താക്കൾക്കായി നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന
ഓണ്‍ലൈന്‍ സേവനത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് കേരളത്തിലെ
ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി.

മൈജിയുടെ ഓണ്‍ലൈന്‍
പ്ലാറ്റ്ഫോമായ www.myg.in എന്ന വെബ്സൈറ്റിലൂടെ ഷോറുമുകളില്‍ ലഭ്യമായ എല്ലാ
സേവനങ്ങളും ഇപ്പോള്‍ ലഭിക്കുന്നതാണ്.
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഡെസ്‌ക്ടോപ്പ് , ക്യാമറ, ടിവി, ഏസി, എല്ലാ ഡിജിറ്റല്‍
ആക്സസറീസുകളും തുടങ്ങീ എല്ലാവിധ ഡിജിറ്റല്‍ സേവനങ്ങളും ഓണ്‍ലൈനില്‍
കൂടുതല്‍ സൗകര്യത്തോടെ ലഭിക്കുന്നതാണ്. എല്ലാ പ്രൊഡക്റ്റുകളും
മണിക്കൂറുകള്‍ക്കുള്ളില്‍ സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന ഹോം ഡെലിവറി
സൗകര്യമാണ് മൈജിയുടെ ഏറ്റവും വലിയ സവിശേഷത. കേരളത്തിലൂടനീളം 14
ജില്ലകളിലുമായി 75 ഷോറൂമുകള്‍ ഉള്ളതുകൊണ്ട് തന്നെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍
ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉത്പ്പന്നങ്ങള്‍  വീട്ടിൽ
എത്തിച്ചു തരുവാന്‍ മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ
വ്യത്യസ്തമാക്കുന്നത്. ഏറ്റവും മികച്ച വിലക്കുറവില്‍ വിവിധ ഓഫറുകളില്‍
ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. എവിടെ നിന്നും ഓഡര്‍ ചെയ്യാം. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ്
സൗകര്യം, ഗുഗിള്‍ പേ, നെറ്റ് ബാങ്കിംഗ് തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി
പണമടക്കാനുള്ള സാകര്യവും ഒപ്പം ക്യാഷ് ഓണ്‍ഡെലിവറിയായി പര്‍ച്ചേഴ്സ്
ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രാജ്യം കൂടുതല്‍ കരുതലുകളോടെ നീങ്ങുന്ന ഈ കാലത്തു ഉപഭോക്താക്കളുടെ
ആരോഗ്യസുരക്ഷ മൈജിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് കൂടി തന്നെയാണ്
എല്ലാ സേവനങ്ങള്‍ക്കും മൈജി ഓണ്‍ലൈനില്‍ കൂടുതല്‍ സൗകര്യം
ഒരുക്കിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *