കോഴിക്കോട്: നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് എന്‍വയറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഭരണഘടനാസംവാദം ഇന്ന് ഉച്ചക്ക് 2.30ന് കെ.പി കേശവമേനോന്‍ഹാളില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ‘ഭരണഘടനാ വിമര്‍ശനത്തിന്റെ അതിര്‍വരമ്പുകളും ജനാധിപത്യ അവബോധവും എന്ത്?, എന്തിന്? , എന്തുകൊണ്ട്?’ എന്നതാണ് വിഷയം. അഡ്വ.പി.വി മോഹനന്‍ (പ്രസിഡന്റ്, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് എന്‍വയറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം) അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. യു.കെ കുമാരന്‍, അഡ്വ.കെ.എന്‍ ജയകുമാര്‍, അഡ്വ.പത്മനാഭന്‍ വി.പി, പി.ജെ ജോഷ്വാ എന്നിവര്‍ സംസാരിക്കും. അഡ്വ.കെ.പ്രവീണ്‍കുമാര്‍, അഡ്വ.പി.എം നിയാസ്, പി.വി ഗംഗാധരന്‍ എന്നിവര്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീജിത്ത് കുമാര്‍ എം.പി സ്വാഗതവും ജോ.സെക്രട്ടറി എം.ആയിഷ മുഹമ്മദ് നന്ദിയും പറയും.