തുരുവനന്തപുരം: ഗവണ്മെന്റ് കൊണ്ടുവരാനുദ്ദേശിക്കുന്ന സഹകരണ ഭേദഗതി നിയമം സഹകരണ രംഗത്തെ സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്ന് മിസലേനിയസ് സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വളരെയേറെ പ്രതീക്ഷകളര്‍പ്പിച്ച് രൂപീകരിച്ച കേരള ബാങ്ക് ഇന്ന് കേരള ത്തിനവകാശപ്പെടാന് കഴിയാത്തവിധം റിസര്‍വ്വ് ബാങ്കിന്റെ ജനാധിപത്യ വിരുദ്ധ ചട്ടക്കൂട്ടില്‍ അമര്‍ന്നു കഴിഞ്ഞു. കേരള ബാങ്ക് നിലവില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുകയും സംഘങ്ങള്‍ക്ക് സംരക്ഷണവും പിന്തുണയും നല്‍കാനുള്ള നടപടികളുമാണ്ഉ ണ്ടാകേണ്ടതെന്ന് ആക്ഷന്‍ ചെയര്മാന് നെല്ലിമൂട് പ്രഭാകരനും കണ്‍വീനര്‍ കരുംകുളം വിജയകുമാറും ആവശ്യപ്പെട്ടു. മിസലേനിയസ് സംഘങ്ങളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കരുതെന്ന് കേരള ബാങ്കിനോടും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.