ശബരിമലയിൽ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം

ശബരിമലയിൽ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം

ശബരിമലയിൽ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തിയാൽ മതിയെന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും സർക്കാർ ദേവസ്വം ബോർഡിനോടും ജില്ലാ ഭരണകൂടത്തിനോടും പോലീസ് മേധാവിയോടും നിർദ്ദേശിച്ചു.

ഈ മാസം 29 നാണ് കൊടിയേറ്റോട് കൂടി ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രിൽ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീർഥാടകരെ പ്രവേശിപ്പിക്കുന്നതല്ല.

രാജ്യത്ത് കോവിഡ് 19 രോഗബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രോഗവ്യാപ്തി വർധിക്കുന്നതിന് കാരണമാകുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

Share

Leave a Reply

Your email address will not be published. Required fields are marked *