‘ബോധപൗര്‍ണമി ‘നാളെ മാഹി ചാലക്കരയില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

‘ബോധപൗര്‍ണമി ‘നാളെ മാഹി ചാലക്കരയില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

മാഹി:ബോധപൗര്‍ണ്ണമി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ ജൂലൈ 29ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ചാലക്കര ഉസ്മാന്‍ ഗവ: ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആര്‍.സെല്‍വം ഉദ്ഘാടനം ചെയ്യും. രമേഷ് പറമ്പത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി മുഖ്യാതിഥിയാവും. പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് മുഖ്യഭാഷണവും ബോധവല്‍ക്കരണ ക്ലാസും നടത്തും. എം.പി ശ്യാംകുമാര്‍ സംസാരിക്കും. ചാലക്കര പുരുഷു സ്വാഗതവും, പി.ടി.എ.പ്രസിഡണ്ട് കെ.വി.സന്ദീവ് നന്ദിയും പറയും. തുടര്‍ന്ന്പിന്നണി ഗായകന്‍ എം.മുസ്തഫ മാസ്റ്റര്‍ നയിക്കുന്ന ‘പാട്ട് കിസ്സ’യുമുണ്ടാകും.

Share

Leave a Reply

Your email address will not be published. Required fields are marked *