ബ്രെക്‌സയുടെ സൗജന്യ അഗ്നിപഥ് പരിശീലനം ആരംഭിക്കുന്നു

ബ്രെക്‌സയുടെ സൗജന്യ അഗ്നിപഥ് പരിശീലനം ആരംഭിക്കുന്നു

തലശ്ശേരി: ഒക്ടോബര്‍ മാസത്തില്‍ കോഴിക്കോട്ട് നടത്തപ്പെടുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന യുവാക്കള്‍ക്ക് ബ്രണ്ണന്‍ കോളേജ് എക്‌സ് എന്‍.സി.സി അസോസിയേഷന്‍ (ബ്രെക്‌സ) സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 30 ശനിയാഴ്ച രാവിലെ 7.15ന് ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളേജില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വരുമ്പോള്‍ എസ്.എസ്.എല്‍.സിയുടെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഓടുവാന്‍ ആവശ്യമായ ഡ്രസ്സ്, കാന്‍വാസ് ഷൂ എന്നിവ കൂടെ കൊണ്ടുവരേണ്ടതാണ്. എല്ലാ ശനി,ഞായര്‍ ദിവസങ്ങളിലുമാണ് പരിശീലനം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 1350 യുവാക്കള്‍ക്ക് ബ്രെക്‌സയിലൂടെ ആര്‍മിയില്‍ പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് ബ്രെക്‌സ സെക്രട്ടരി മേജര്‍ പി.ഗോവിന്ദന്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *