ന്യൂഡല്‍ഹി: 17 വയസ് കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയില്‍ മുന്‍കൂറായി പര് ചേര്‍ക്കാം. സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പൂര്‍ത്തിയായി.
ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായാല്‍ മാത്രമാണ് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, പുതിയ വിജ്ഞാപനം പ്രകാരം 17 കഴിഞ്ഞാല്‍ ചേര്‍ക്കാം. ഇത്തരത്തില്‍ വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. എന്നാല്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാത്രമേ അവസരമുള്ളൂ. വോട്ട് ചെയ്യണമെങ്കില്‍ 18 വയസ് തികയണം.
പുതിയ തീരുമാനം നടപ്പാക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്രപാഢെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.