പ്രവാസി വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് യു.എ.ഇ

പ്രവാസി വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് യു.എ.ഇ

  • രവി കൊമ്മേരി

യു.എ.ഇ: പ്രവാസി വിദ്യാര്‍ഥിനികള്‍ക്ക് നഴ്‌സിങ് സ്‌കോളര്‍ഷിപ്പ് (expat scholarship) പ്രഖ്യാപിച്ചു. രാജ്യത്തെ നിര്‍ധന കുടുംബങ്ങളിലെ മികച്ച പ്രവാസി വിദ്യാര്‍ഥിനികള്‍ക്ക് യു.എ.ഇ കോളജില്‍ നഴ്സിങ് പ്രോഗ്രാം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അബുദാബി വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (അഡ്വെറ്റി) ‘അടയാ’ ഇനിഷ്യേറ്റീവും ഫാത്തിമ കേളേജ് ഫോര്‍ ഹെല്‍ത്ത് സയന്‍സസും പ്രതിനിധീകരിക്കുന്ന എമിറേറ്റ്‌സ് റെഡ് ക്രസന്റും (ഇ.ആര്‍.സി) മികച്ച വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഒപ്പുവച്ചു. കോളേജ് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി വിദ്യാര്‍ഥിനികള്‍ക്ക് നഴ്‌സിങ് പഠിക്കാം.

ജനറല്‍ വിമന്‍സ് യൂണിയന്‍ (GWU), സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡിന്റെ ചെയര്‍വുമണ്‍, ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (FDF) സുപ്രീം ചെയര്‍വുമണ്‍ ഷെയ്ഖ ഫാത്തിമ ബിന്റ് മുബാറക്കും ഈ സംരംഭത്തെ പിന്തുണയ്ക്കുമെന്ന് ഇ.ആര്‍.സി ഫോര്‍ വിമന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയര്‍മാനും അടായ ഇനിഷ്യേറ്റീവിന്റെ ഹയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണും അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭാര്യയുമായ ശൈഖ ഷംസ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ പറഞ്ഞു. സുപ്രധാന മേഖലകളില്‍ ഇരു കക്ഷികളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലെ പുരോഗതിയെയാണ് കരാര്‍ പ്രതിനിധീകരിക്കുന്നതെന്നും കോളജില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ശൈഖ ഷംസ പറഞ്ഞു.

ദേശീയ സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ ആരംഭിക്കുന്നതിനും അതിന്റെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ പങ്കാളികളെ ആകര്‍ഷിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
ആഗോളതലത്തില്‍ നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇ.ആര്‍.സി, ഏഴ് രാജ്യങ്ങളിലായി 200 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ, ഇന്ത്യ, ഫിലിപ്പീന്‍സ്, ഈജിപ്ത്, മൗറിറ്റാനിയ, അല്‍ബേനിയ, ബോസ്‌നിയ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് അടയാ പദ്ധതി.

Share

Leave a Reply

Your email address will not be published. Required fields are marked *