‘ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍കലാം’ അനുസ്മരണം നടത്തി

‘ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍കലാം’ അനുസ്മരണം നടത്തി

മരത്തംകോട്: മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ഡോക്ടര്‍ എ.പി.ജെ അബ്ദുല്‍ കലാമിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികളോടെ ‘കലാം അനുസ്മരണം’ നടത്തി. പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം എ.പി.ജെയുടെ സന്ദേശം കൈമാറി. ജീവിത കുറിപ്പുകള്‍, പ്രബന്ധവാതരണം, ഡോക്യൂമെന്ററി പ്രദര്‍ശനം, സന്ദേശ പോസ്റ്റര്‍ നിര്‍മാണം, അബ്ദുല്‍കലാം പുസ്തകാസ്വാദനം എന്നീ പരിപാടികളും നടന്നു. പ്രധാന അദ്ധ്യാപിക പി. ശ്രീദേവി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന, എം.പി.ടി.എ പ്രസിഡന്റ് പി. വി. വീനി, അധ്യാപകരായ ഫാദര്‍ സജികുളങ്ങാട്ടില്‍, സി.പി ലൈലിക, യു. ടി. ഷീജ, പി. എം. ശൈലജ, സ്റ്റെഫി സണ്ണി, ജിന ജോണ്‍, സി.എം. സീനത്ത് പി.ടി.എ അംഗങ്ങളായ പി.കെ ധന്യ, എം. എ ശിവദാസന്‍, ടി.വി വിജിതുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *