ഡെങ്കിപ്പനി വിരുദ്ധ മാസാചരണം: ജില്ലാതല ഉദ്ഘാടനവും ഉറവിട നശീകരണ പരിശീലനവും നടത്തി

ഡെങ്കിപ്പനി വിരുദ്ധ മാസാചരണം: ജില്ലാതല ഉദ്ഘാടനവും ഉറവിട നശീകരണ പരിശീലനവും നടത്തി

കോഴിക്കോട്: ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ നിര്‍വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.സരള നായര്‍ മുഖ്യപ്രഭാഷണം നടത്തി. വീട്ടിലും വിദ്യാലയത്തിലും കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്ററുകളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകവും ലഘുലേഖകളും ചടങ്ങില്‍ വിതരണം ചെയ്തു.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വളരുന്ന ഉറവിടങ്ങള്‍ സാമൂഹ്യ പങ്കാളിത്തത്തോടെ ഇല്ലാതാക്കുകയും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി ഡെങ്കിപ്പനി തടയുകയുമാണ് ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ലക്ഷ്യം. ചടങ്ങില്‍ ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ഷിനി കെ.കെ, ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍.പി, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.മുഹമ്മദ് മുസ്തഫ, എച്ച്.എസ്.ടി ചന്ദ്ര എന്നിവര്‍ സംസാരിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോസ് എ.ജെ കൊതുകുകളുടെ ഉറവിട നശീകരണത്തിന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിജു സി.പി, വി.ബി.ഡി കണ്‍സള്‍ട്ടന്റ് അക്ഷയ എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *