കോഴിക്കോട്: കേരള പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് 49-ാം സംസ്ഥാന സമ്മേളനം
29, 30 (വെള്ളി,ശനി) തിയതികളിലായി കിംഗ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഇസ്മയില്‍ ഇ.ടി.കെയും ജന.സെക്രട്ടറി മധുസൂദനന് കെ.പിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 29ന് വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ ഇസ്മയില്‍ പതാക ഉയര്‍ത്തും. ഏഴ് മണിക്ക് സംസ്ഥാനകൗണ്‍സില്‍ യോഗം നടക്കും. 30ന് രാവിലെ ഒമ്പത് മണിക്ക് മേയര്‍ ബീന ഫിലിപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് .ടി.കെ ഇസ്മയില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി മധുസൂദനന് സ്വാഗതവും സ്വാഗത സംഘം ചെയര്മാന് ഷുക്കൂര്‍ കോണിക്കല്‍ നന്ദിയും പറയും.
10 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ജോയന്റ് സെക്രട്ടറി മിനിമാത്യു അധ്യക്ഷത വഹിക്കും. വയനാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.അബ്ബാസ് അലി ‘ജനാധിപത്യ വിദ്യാഭ്യാസവും മാറുന്ന വിദ്യാലയങ്ങളും’ എന്ന വിഷയയമവതരിപ്പിക്കും. വൈസ് പ്രസിഡന്റ് മുഹമ്മദ് സാലിം സ്വാഗതവും കോഴിക്കോട് ജില്ലാസെക്രട്ടറി ആര്.ശ്രീജിത്ത് നന്ദിയും പറയും. 12 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് ആല്‍ബി.കെ.എല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇ.ടി.കെ.ഇസ്മയില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മധുസൂദനന് റിപ്പോര്‍ട്ടവതരിപ്പിക്കും.
ട്രഷറര്‍ അനില്‍ കുമാര്‍.എസ്.എസ് വരവ് ചെലവ് കണക്കവതരിപ്പിക്കും. സെക്രട്ടറി വി.നാരായണന് സ്വാഗതവും വൈസ് പ്രസിഡന്റ് ഉഷാകുമാരി.ബി നന്ദിയും പറയും. ഉച്ചക്ക് 2.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളന ത്തില്‍ വൈസ് പ്രസിഡന്റ് ശ്രീകാന്ത്. പി അധ്യക്ഷത വഹിക്കും. ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും മുന്‍ ജന.സെക്രട്ടറി പി.എം.അംബുജാക്ഷന് നിര്‍വ്വഹിക്കും. സെക്രട്ടറി ഷൈന്‍.എസ്.എസ് സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി നാരായണന്.വി, ഷുക്കൂര്‍ കോണിക്കല്ചെയര്മാന് സ്വാഗത സംഘം, മുഹമ്മദ് സാലിം.കെ കണ്‍വീനര്‍ സ്വാഗത സംഘം എന്നിവരും പങ്കെടുത്തു.