ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നു. ഏപ്രിൽ 30 വരെയുള്ള എല്ലാ സർവ്വീസുകളും നിർത്തും എന്നാണ് വിവരം.
അതേസമയം, സാഹചര്യങ്ങൾ പൂർവ്വ സ്ഥിതിയിലാകുന്ന പക്ഷം സർവ്വീസുകൾ പുനരാരംഭിക്കുമെന്നും സ്‌പൈസ്‌ജെറ്റ് അധികൃതർ വ്യക്തമാക്കി. കൂടാതെ, 240 ഓളം ട്രെയിൻ സർവ്വീസുകളും ഇതിനോടകം നിർത്തിവെച്ചിട്ടുണ്ട്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനിൽ കുടുംബത്തിന് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.