കോഴിക്കോട്: ജി.എസ്.ടി നടപ്പിലാക്കിയതിലുള്ള അപാകതകള്‍ ഇനിയും പരിഹരിക്കാനിരിക്കെ അവശ്യസാധനങ്ങളായ ധാന്യങ്ങള്‍ക്കും പാല്, തൈര് തുടങ്ങിയവയ്ക്കും ആശാസ്ത്രീയമായ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുന്ന നടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പിന്‍വലിക്കാത്ത പക്ഷം പ്രക്ഷോപസമരങ്ങള് നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ ചെയര്മാന് രൂപേഷ് കോളിയോട്ട് അധ്യക്ഷം വഹിച്ചു. ജന.കണ്‍വീനര്‍ ടി.പി അബ്ദുല്‍ ഷഫീക്ക്, സി.എ റഷീദ്, സി.കെ സുനില്‍ പ്രകാശ്, സാദിഖ്, നാസര്‍, നസീര്‍ കെ.എം.എ എന്നിവര്‍ സംസാരിച്ചു.