കോഴിക്കോട് – തൃശ്ശൂര്‍ പാസഞ്ചര്‍ തീവണ്ടിക്ക് കോഴിക്കോട് സ്വീകരണം

കോഴിക്കോട് – തൃശ്ശൂര്‍ പാസഞ്ചര്‍ തീവണ്ടിക്ക് കോഴിക്കോട് സ്വീകരണം

കോഴിക്കോട്: കൊവിഡ് സമയത്ത് നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ അവസാനത്തെ പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചു. സ്‌പെഷ്യല്‍ എക്‌സ്പ്രസ്സായി ഓടിത്തുടങ്ങിയ കോഴിക്കോട് – തൃശ്ശൂര്‍ പാസഞ്ചറിന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍സ്വീകരണം നല്‍കി.

എല്ലാ വണ്ടികളും പുനഃസ്ഥാപിച്ച റെയില്‍വേ മന്ത്രിയെയും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരെയും പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരെയും അസോസിയേഷന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു.

പുനഃസ്ഥാപിച്ച വണ്ടികളുടെ സമയമാറ്റം എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതിനാല്‍ പുനഃപരിശോധിക്കണമെന്നും പാസഞ്ചര്‍ വണ്ടികള്‍ക്ക് എക്‌സ്പ്രസ് നിരക്ക് ഈടാക്കുന്നത് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.രഘുനാഥ് അരിയല്ലൂര്‍, സെക്രട്ടറി ഫിറോസ് കാപ്പാട്, ട്രഷറര്‍ പി.പി അബ്ദുര്‍റഹ്‌മാന്‍ വള്ളിക്കുന്ന്, വൈസ് പ്രസിഡന്റ് കെ.കെ അബദുല്‍ റസാഖ് ഹാജി, ഉണ്ണികൃഷ്ണര്‍ അത്താണിക്കല്‍, ഹാരിസ് കോയ പെരുമണ്ണ, രാമനാഥന്‍ വേങ്ങരി, സുദര്‍ശന്‍ കോഴിക്കോട്, വിജയന്‍ കുണ്ടുപറമ്പ്, പ്രമോദ് കല്ലായി, സുനില്‍കുമാര്‍ കുന്നത്ത്, സജിത്ത് കണ്ണാടിക്കല്‍, ജസ്വന്ത് കുമാര്‍, സീനത്ത്, കൃഷജ നടക്കാവ്, ദീപ പുഴക്കല്‍ പാലാഴി, ഡോ. സീന കടലുണ്ടി, പ്രമോദ് കുമാര്‍ പന്നിയങ്കര, സിന്ധു കല്ലായി, സത്യന്‍, ഷാജി, രാജീവ് അരിയല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *