ഹരജികള്‍ തള്ളി; ഇ.ഡിയുടെ വിശാല അധികാരം ശരിവച്ച് സുപ്രീം കോടതി

ഹരജികള്‍ തള്ളി; ഇ.ഡിയുടെ വിശാല അധികാരം ശരിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇ.ഡിക്കെിതരായ ഹരജികള്‍ തള്ളി സുപ്രീം കോടതി. ഇ.ഡിയുടെ വിശാലമായ അധികാരങ്ങളെ ചോദ്യം ചെയ്തുള്ള 242 ഹരജികളാണ് ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. ഇ.ഡിയുടെ വിശാല അധികാരങ്ങളെ ശരിവയ്ക്കുകയാണ് കോടതി.

ഇ.ഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍, ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കുറ്റാരോപിതര്‍ നല്‍കുന്ന മൊഴി കോടതികളില്‍ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉള്‍പ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരിക്കുന്ന വാദം. അറസ്റ്റിന്റെ കാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍, ഋഇകഞ പകര്‍പ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുള്ള വ്യവസ്ഥകളാണ് ഹരജികളില്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍, ഈ വാദങ്ങളെയെല്ലാം തള്ളിയാണ് സുപ്രീം കോടതി വിധി. അതിനാല്‍ തുടര്‍ന്നും ഇ.ഡിയുടെ പ്രത്യേക അധികാരങ്ങള്‍ നിലനില്‍ക്കും.

എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയായിരിക്കും. പ്രതിക്ക് കോടതി വഴി ഇതിന്റെ പകര്‍പ്പ് അവകാശപ്പെടാം. എന്നാല്‍ നേരിട്ട് നല്‍കേണ്ടതില്ല, മാത്രമല്ല ഇത് എഫ്.ഐ.ആറിന് പകരമായിരിക്കില്ലന്നും സുപ്രിം കോടതി വ്യക്തമാക്കി. ജാമ്യത്തിനുള്ള കര്‍ശന വ്യവസ്ഥകളും നിലനില്‍ക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *