ശവദാഹം വീടിന് സമീപത്തുനിന്നും അകലം പാലിച്ച് നടത്തണം: ഹൈക്കോടതി

ശവദാഹം വീടിന് സമീപത്തുനിന്നും അകലം പാലിച്ച് നടത്തണം: ഹൈക്കോടതി

 

തലശ്ശേരി: ശവദാഹം വീടിന് സമീപത്ത് നിന്നും നിശ്ചിത അകലം പാലിച്ച് നടത്തണമെന്ന് ഹൈക്കോടതി വിധി. താമസിക്കുന്ന വീടിന് തൊട്ടടുത്ത് ശവദാഹം നടത്തുന്നത് വിലക്കണമെന്ന് അപേക്ഷിച്ച് നിട്ടൂര്‍ വാമല്‍ പറമ്പത്തെ ഈശ്വരില്‍ ജയന്‍ പരമേശ്വരന്‍ അഡ്വ.എം.ജയകൃഷ്ണന്‍ മുഖേന നല്‍കിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് എന്‍.നാഗരേഷ് പരാതിക്കാരന് അനുകൂല വിധി പ്രസ്താവിച്ചത്. ഈ കാര്യം നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍, എസ്.ഡി.എം, തഹസില്‍ദാര്‍, നഗര സഭാ അധികൃതര്‍, വില്ലേജ് ഓഫിസര്‍, പോലിസ് കമ്മിഷണര്‍, ധര്‍മ്മടം പോലിസ്, മണ്ണയാട് മഹല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദേശമുണ്ട്. ഹരജിയില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെ ഉത്തരവ് പാലിക്കണം. വര്‍ഷങ്ങളായി ഈ കാര്യം പോലിസ്, റവന്യൂ, അധികാരികളെ അറിയിച്ചിട്ടും നടപടി ഇല്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *