ഒരു രക്ഷയുമില്ല… പൊളിച്ചടുക്കി ചാക്കോച്ചന്‍

ഒരു രക്ഷയുമില്ല… പൊളിച്ചടുക്കി ചാക്കോച്ചന്‍

ദേവദൂതര്‍ പാടി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയാണ് ന്നാ താന്‍ കേസ് കൊട്. സിനിമയില്‍ റീപ്രൊഡ്യുസ് ചെയ്ത പാട്ടാണ് ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. മമ്മൂട്ടി നായാകനായ കാതോട് കാതോരം എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് ചിത്രത്തിന് വേണ്ടി റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

‘നമ്മുടെ നാട്ടിലെ ഉത്സവപറമ്പിലും പള്ളിപെരുന്നാള്‍ ഗാനമേളകളിലും കാണുന്ന തനി നാടന്‍ അഡാര്‍ ഐറ്റം ഡാന്‍സ്, ചക്കോച്ചന്റെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെര്‍ഫോമന്‍സ്…. സത്യത്തില്‍ ഇതില്‍ ചാക്കോച്ചന്‍ ഇല്ല…. കഥാപാത്രം മാത്രം…. കിടുക്കി, എക്കാലവും കേട്ടു കഴിഞ്ഞാല്‍ ആരായാലും താളം പിടിച്ചു പോകുന്ന പാട്ട്.. അതിന്റെ താളത്തില്‍ ഒരു പോരായ്മയും ഇല്ലാതെ തന്നെ പുതിയ വേര്‍ഷന്‍… കലക്കി.. ചാക്കോച്ചന്‍ പിന്നെ പൊളിയാ.. ഒരു രക്ഷയുമില്ല… തകര്‍ത്തു’, എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

YouTube video player

25ന് റിലീസ് ചെയ്ത വീഡിയോ ഒരു ദിവസം കൊണ്ടാണ് രണ്ട് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നത്.

റീപ്രൊഡ്യൂസ് ചെയ്ത പാട്ട് ആലപിച്ചിരിക്കുന്നത് ബിജു നാരായണന്‍ ആണ്. ജാക്‌സണ്‍ ആര്‍ജ്വയാണ് റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 11 ആണ് ചിത്രം റിലീസ് ചെയ്യുക.

Share

Leave a Reply

Your email address will not be published. Required fields are marked *