തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പാട്ടത്തുക പുതുക്കാന്‍ സര്‍ക്കാര്‍ ആലോചന. 52 വര്‍ഷം മുന്‍പാണ് പാട്ടത്തുക പുതുക്കി നിശ്ചയിച്ചത്. ഇതു പ്രകാരം 2000ത്തിലായിരുന്നു പുതുക്കേണ്ടിയിരുന്നത്. എന്നാല്‍, വിവാദങ്ങളെ തുടര്‍ന്നു കഴിഞ്ഞിരുന്നില്ല.
ഇത് സംബന്ധിച്ചു ജലവിഭവവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. റവന്യൂ, വനംവകുപ്പ് പ്രതിനിധികളും പങ്കെടുത്തു. എന്നാല്‍, യോഗം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പാട്ടത്തുക പുതുക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
1886 ഒക്ടോബര്‍ 29ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവുമാണ് കരാര്‍ ഉണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ അസാധുവായ കരാര്‍ 1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ കാലത്താണ് പുതുക്കിയത്.