അഴിയൂർ പഞ്ചായത്തിലെ ആരോഗ്യ സ്‌ക്വാഡ് പ്രവർത്തനം ജില്ല പോലിസ് മേധാവി വിലയിരുത്തി

അഴിയൂർ പഞ്ചായത്തിലെ ആരോഗ്യ സ്‌ക്വാഡ് പ്രവർത്തനം ജില്ല പോലിസ് മേധാവി വിലയിരുത്തി

കോവിഡ് 19 വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് അതിർത്തിയായ അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലാ പോലിസ് മേധാവി ഡോ. എ. ശ്രീനിവാസ്  IPS ന്റെ നേതൃത്വത്തിൽ ഉള്ള സംഘം വിലയിരുത്തി.

മാഹി റെയിൽവേ സ്റ്റേഷൻ, അഴിയൂർ ചുങ്കം എന്നിവിടങ്ങളിലെ ആരോഗ്യ ചെക്ക് പോസ്റ്റുകളിൽ സംഘം സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അഴിയൂരിലെ കോറോണ സ്‌ക്വാഡിന്റെ പ്രവർത്തനവും വിലയിരുത്തി. മാഹിയിൽ കോവിഡ് സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്താലാണ് സന്ദർശനം.

എസ്.പി.യുടെ കൂടെ സ്‌പെഷ്യൽ ബ്രാഞ്ച് DySP ഇസ്‌മൈൽ ചോമ്പാൽ, ഇൻസ്‌പെക്ടർ ടി.പി.സുമേഷ് എന്നിവർ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി.ജയൻ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എച്ച് സജീവൻ, ആരോഗ്യ പ്രവർത്തകൻ പ്രിയേഷ് മാളിയക്കൽ എന്നിവർ പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങൾ വിശദീകരിച്ചു.

ഷാർജയിൽ നിന്ന് നാട്ടിലേക്ക് 4 ദിവസം മുൻപ് വന്ന യുവാവ് തിരികെ ഗൾഫിലേക്ക് പോകാൻ കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോൾ ചുങ്കത്ത് വെച്ച് SP യുടെ നേതൃത്യത്തിലുള്ള സംഘം അയാളെ പിടികൂടി തിരിച്ച് ന്യുമാഹി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *