സി.ഐ.ഇ.ആര്‍ രചനാ അവാര്‍ഡ് ഫലം പ്രഖ്യാപിച്ചു

സി.ഐ.ഇ.ആര്‍ രചനാ അവാര്‍ഡ് ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: മതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ക്ക് ഗവേഷണ പഠനങ്ങള്‍ നടത്തി നൂതന പാഠ്യപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍) 2021-22 അധ്യായന വര്‍ഷത്തില്‍ നടത്തിയ രചന അവാര്‍ഡ് ഫലം പ്രഖ്യാപിച്ചു.
മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി തയാറാക്കിയ കതിരുകള്‍ എന്ന മാഗസിന് ഒന്നാം സ്ഥാനവും മദ്‌റസത്തുല്‍ മുജാഹിദീന്‍ നെല്ലിക്കാപറമ്പ് തയാറാക്കിയ അല്‍ അഫ്കാര്‍ എന്ന മാഗസിന് രണ്ടാം സ്ഥാനവും ദാറുല്‍ ഉലൂം മദ്‌റസ ഏറിയാട് തയാറാക്കിയ പൂവാടി മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു.

വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് രചനാ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത് മതപഠനം പരീക്ഷകള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ലഭ്യമാവുന്ന അറിവുകള്‍ നേടുന്നതോടൊപ്പം ക്രിയാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജാലകം (സലഫി മദ്‌റസ, കൂളിമാട്), യാത്ര (ഇഹ്‌യാഉദ്ദീന്‍ മദ്‌റസ, പറവൂര്‍), അലിഫ് (മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ, സ്‌നേഹനഗര്‍) എന്നിവര്‍ പ്രത്യേക അവാര്‍ഡിനും മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം, മദ്‌റസത്തു സലഫിയ്യ കടുക്കബസാര്‍, ദുറുത്തൗഹീദ് മദ്‌റസ കണ്ണത്തുമ്പാറ വാഴക്കാട്, ഹിമായത്തുദ്ദീന്‍ സലഫി സെക്കന്‍ഡറി മദ്‌റസ സൗത്ത് കൊടിയത്തൂര്‍ എന്നീ സ്ഥാപനങ്ങള്‍ പ്രോത്സാഹന അവാര്‍ഡിനും അര്‍ഹരായി.

Share

Leave a Reply

Your email address will not be published. Required fields are marked *