കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണബാങ്ക് 20ാം വാര്‍ഷികാഘോഷം 28ന്

കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണബാങ്ക് 20ാം വാര്‍ഷികാഘോഷം 28ന്

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണബാങ്കിന്റെ 20ാം വാര്‍ഷികാഘോഷവും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ബാങ്ക് ചാലപ്പുറത്താരംഭിച്ച ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികവും 28ന് ഹെഡ് ഓഫിസിലെ സജന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ ബാങ്ക് ചെയര്‍മാന്‍ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

20ാം വാര്‍ഷിക ഉദ്ഘാടനവും സഹകാരികളെ ആദരിക്കലും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. ബാങ്ക് ചെയര്‍മാന്‍ വി.നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികം തോട്ടത്തില്‍ രവീന്ദ്രന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്യും. ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ, എം.സി മായിന്‍ഹാജി, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജി.സി പ്രശാന്ത് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി, കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹിമാന്‍, ചക്കിട്ടപ്പാറ വനിതസഹകരണ സംഘം പ്രസിഡന്റ് ത്രേസ്യാമ്മ എന്നിവര്‍  സംവദിക്കും. ഡയരക്ടര്‍ പി.ദാമോദരന്‍ സ്വാഗതം പറയും. ജനറല്‍ മാനേജര്‍ സാജു ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉച്ചക്ക് 12ന് നടക്കുന്ന ‘സഹകരണ പ്രസ്ഥാനം നല്ലൊരു നാളേക്ക്’ മുന്‍ പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യും. സഹകരണവകുപ്പ് ജോയിന്റ് ഡയരക്ടര്‍ സി.വിജയന്‍ അധ്യക്ഷത വഹിക്കും. ടി.കെ കിഷോര്‍കുമാകര്‍ (ഡയരക്ടര്‍ നാഷണല്‍ ലേബര്‍ കോഓപറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) വിഷയാവതരണം നടത്തും. സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം ഷീജ, അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തി കെ.ആര്‍, റിട്ട.അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ അഗസ്തി മോഡറേറ്റര്‍മാരായിരിക്കും. ബാങ്ക് ഡയരക്ടര്‍ കെ.പി രാമചന്ദ്രന്‍ നന്ദി പറയും. മൂന്ന് മണിക്ക് നടക്കുന്ന കലാപരിപാടികള്‍ ചലച്ചിത്ര താരം നിര്‍മല്‍ പാലാഴി ഉദ്ഘാടനം ചെയ്യും. മാക്‌സ് ഡിജിറ്റല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ഡയരക്ടര്‍മാരായ പി.ദമോദരന്‍, സി.ഇ ചാക്കുണ്ണി, അഡ്വ.കെ.പി രാമചന്ദ്രന്‍, ജനറല്‍ മാനേജര്‍ സാജുജെയിംസ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *