മാഹി:ദേശഭക്തിഗാനാലാപനവും ദേശീയ ഗാനവും രാജ്യസ്നേഹത്തിൻ്റെ അലയൊലികൾ തീർത്ത അന്തരീക്ഷത്തിൽ മയ്യഴിയിലെ മുഴുവൻ വീടുകൾക്കും, സ്ഥാപനങ്ങൾക്കും ആവശ്യമായ ദേശീയപതാകകളുടെ വിതരണോദ്ഘാടനം നഗരസഭാ കമ്മീഷണർ കെ.സുനിൽകുമാർ നിർവ്വഹിച്ചു.
പന്തക്കൽ ആശ്രയ വിമൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആസാദി കി അമൃത് പരിപാടിയുടെ ഭാഗമായി മൂന്ന് ദിനങ്ങളിൽ മയ്യഴിയുടെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തുവാൻ ഭരണകൂടം തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ആശ്രയയിലെ വനിതാ കൂട്ടായ്മ പതാകകൾ ഒരുക്കിയത്. ലാഭേച്ഛയില്ലാതെ നിർമ്മിച്ച പതാകകൾക്ക് മയ്യഴിക്ക് പുറത്തു നിന്നും ഓർഡറുകൾ ലഭിച്ചുകൊണ്ടിരിക്കുന്നതായി ചടങ്ങിൽ അധ്യക്ഷയായ പ്രസിഡണ്ട് കെ.ഇ.സുലോചന പറഞ്ഞു.
മുൻ എംഎൽഎ.ഡോ: വി.രാമചന്ദ്രൻ ഏറ്റുവാങ്ങി. ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ഗായകൻ എം.മുസ്തഫ മാസ്റ്റർ സംസാരിച്ചു കെ.കനകവല്ലിസ്വാഗതവും എം. സജിത നന്ദിയും പറഞ്ഞു.