‘ഒരു വെറ്ററിനറി ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍’പുസ്തകം പ്രകാശനം ചെയ്തു

‘ഒരു വെറ്ററിനറി ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍’പുസ്തകം പ്രകാശനം ചെയ്തു

താമരശ്ശേരി: മൃഗസംരക്ഷണവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകഭാരതി പുരസ്‌കാര ജേതാവുമായ ഡോ.പി.കെ മുഹ്സിന്‍ രചിച്ച ഒരു വെറ്ററിനറി ഡോക്ടറുടെ ഡയറിക്കുറിപ്പുകള്‍ പുസ്തകം പ്രകാശനം ചെയ്തു. പ്രകാശനം താമരശ്ശേരി പബ്ലിക് ലൈബ്രറിയും ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇനിഷ്യേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ പബ്ലിക് ലൈബ്രറി ഹാളില്‍ കൊടുവള്ളി എം.എല്‍.എ. ഡോ.എം.കെ മുനീര്‍ നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. സര്‍ഗം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ. ജോസഫ് മാത്യു അധ്യക്ഷനായി. ചീഫ് വെറ്ററിനറി ഓഫിസര്‍, ഡി.വി.സി കോഴിക്കോട് ഡോ. ശിഹാബുദ്ദീന്‍ പുസ്തകം പരിചയപ്പെടുത്തി. പി.എസ്.സി മെംബര്‍ ഡോ. സി.കെ ഷാജിബ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.അരവിന്ദന്‍, സാഹിത്യകാരന്‍ ഹുസൈന്‍ കാരാടി, ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇനിഷ്യേറ്റീവ് കണ്‍വീനര്‍ മജീദ് ഭവനം, പ്രസാധകന്‍ ലത്തീഫ് പറമ്പില്‍, സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായ ടി.ആര്‍ ഓമനക്കുട്ടന്‍, ഐ.വി.എ കോഴിക്കോട് ജില്ലാ ട്രഷറര്‍ ഡോ. കെ.വി ജയശ്രീ, ഗിഫ്റ്റഡ് ചില്‍ഡ്രന്‍ കോ-ഓഡിനേറ്റര്‍ സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, വയലോരം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍ ഹരിദാസന്‍, നോട്ടറി പബ്ലിക് അഡ്വ. എം.മുസ്തഫ, ടി. അബ്ദുള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരന്‍ ഡോ.പി.കെ മുഹ്സിന്‍ മറുമൊഴി രേഖപ്പെടുത്തി. പബ്ലിക് ലൈബ്രറി സെക്രട്ടറി പി.ആര്‍ വിനോദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ആര്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *