തിരുവനന്തപുരം: ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈന്‍ പെയ്മെന്റ് മാത്രം. ഇത്തരം ബില്ലുകള്‍ ഇന്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പണം പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ നിര്‍ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. തീരുമാനം എല്ലാ തരം ഉപഭോക്താക്കള്‍ക്കും ബാധകമാണ്. നിലവില്‍ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായാണന്ന് കെ.എസ്.ഇബി പറയുന്നു.