ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരേ മാനനഷ്ടക്കേസ്

ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരേ മാനനഷ്ടക്കേസ്

തലശ്ശേരി: സിനിമ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദീലിപിനെതിരേ മാനനഷ്ടക്കേസെടുത്തു. നടിയെ ആക്രമിച്ചതിനു പിന്നില്‍ ലിബര്‍ട്ടി ബഷീറാണെന്ന് പറഞ്ഞതിനെതിരേയാണ് കേസ്. നവംബര്‍ ഏഴിന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം. തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. ദിലീപിന്റെ പ്രസ്താവനക്കെതിരേ മൂന്നു വര്‍ഷം മുന്‍പേ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, നടപടി എടുക്കാതിരുന്നപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

Share

Leave a Reply

Your email address will not be published. Required fields are marked *