കോഴിക്കോട്: കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ അര നൂറ്റാണ്ട് കാലം മുഖ്യഖാസിയായിരുന്ന ഖാസി നാലകത്ത് മുഹമ്മദ് കോയയുടെ പേരിലുള്ള ഫൗണ്ടേഷന്റെ 14ാമത് വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും 24ന് ഞായര്‍ വൈകീട്ട് 4.15ന് ഹോട്ടല്‍ ഹൈസണില്‍ നടക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിസിനസ് മേഖലയോടൊപ്പം വിദ്യാഭ്യാസ-ജീവകാരുണ്യ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കുന്ന തിരൂര്‍ സ്വദേശിയും റീജന്‍സി ഗ്രൂപ്പ് ഡയരക്ടര്‍, സെഡ് എ ലാബ് ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഡയരക്ടര്‍ എന്നീ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.അന്‍വര്‍ അമീനിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ് സമ്മാനിക്കുന്നത്.
വാര്‍ഷികം ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഹജ്ജ്-വഖഫ് -സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി മുഹമ്മദലി അധ്യക്ഷത വഹിക്കും. ഖാസി ഫൗണ്ടേഷന്‍ ട്രഷറര്‍ എം.വി റംസി ഇസ്മായില്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. പാലിയേറ്റീവി സൊസൈറ്റിക്ക് വേണ്ടി ഫൗണ്ടേഷന്‍ നല്‍കുന്ന ആംബുലന്‍സ് തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ഡോ.ബീനാ ഫിലിപ്പിന് കൈമാറും. എം.കെ രാഘവന്‍ എം.പി പ്രശസ്തിപത്ര സമര്‍പ്പണവും പൊന്നാട അണിയിക്കല്‍ കര്‍മവും നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഖാസി അനുസ്മരണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ബിഷപ്പ് റവ: ഡോ.വര്‍ഗീസ് ചക്കാലക്കല്‍, സ്വാമി സന്ദീപാനന്ദ ഗിരി, ഡോ.ഹുസൈന്‍ മടവൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അനുമോദന പ്രസംഗം നടത്തും. ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് പ്രതിസ്പന്ദനവും ഖാസി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.ടി ആസാദ് സ്വാഗതവും ഖാസി ഫൗണ്ടേഷന്‍ ഓര്‍ഗ.സെക്രട്ടറി ആര്‍.ജയന്ത്കുമാര്‍ നന്ദിയും പറയും.