മൊറട്ടോറിയം കാലത്തെ പലിശ സർക്കാർ നൽകണം : ജി നാരായണൻ കുട്ടി മാസ്റ്റർ

സർക്കാരിന്റെ ഭാഗത്തു നിന്നും ബാങ്കുകളെയും നാട്ടുകാരെയും സഹായിക്കുന്ന സമീപനമല്ല ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സർക്കാർ രണ്ടു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചാൽ ആ രണ്ടു മാസങ്ങളിലെ പലിശ ആരു കൊടുക്കും. അത് സർക്കാർ കൊടുക്കില്ലല്ലോ. അപ്പോൾ രണ്ടുമാസത്തെ പലിശ ജനങ്ങൾ തന്നെ അടയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ ജനങ്ങളെ സഹായിക്കുകയല്ല ഉപദ്രവിക്കുകയാണ് ചെയ്യുന്നത്.

രണ്ട് മാസങ്ങൾക്കു ശേഷം ബാങ്കുകൾ പലിശ വീണ്ടും കൂട്ടും. പലിശ കൂട്ടാതിരിക്കാൻ ബാങ്കുകൾക്കാവില്ല. അത് ഒഴിവാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
കൊറോണക്കെതിരെ ജാഗ്രത പുലർത്തേണ്ട സാഹചര്യത്തിൽ ജനങ്ങൾ സാമൂഹികമായും സാമ്പത്തികമായും കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്തരക്കാരുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുകയാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. അല്ലാതെ മൊറട്ടോറിയം പ്രഖ്യാപിക്കുകയല്ല.

സർക്കാർ  കള്ളം പറയുകയാണ് .ഒരാവിശ്യവുമില്ലാതെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ട് ആ ബാധ്യത കൂടി പാവപ്പെട്ട ഇടപാടുകാരന്റെ തലയിൽ കെട്ടി വയ്ക്കുകയാണ്. ജനങ്ങളുടെ ഭാഗത്തു നിൽക്കുന്ന സർക്കാരാണെങ്കിൽ ആദ്യം ചെയ്യേണ്ടത് രണ്ടുമാസത്തെ അധിക പലിശ ബാധ്യത ഏറ്റെടുക്കുകയാണ്.

പലിശ ഒഴിവാക്കി വായ്പ തീർക്കുന്ന പദ്ധതി ഒരുപാട് ജനങ്ങൾക്ക് സഹായകമാണ്. ഒട്ടേറെപ്പേർക്ക് കടബാധ്യതയിൽ നിന്ന് മോചനം നൽകുന്നതാണ് ബാങ്കിന്റെ ഈ പദ്ധതി. സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെങ്കിലേ പദ്ധതി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോവാൻ സാധിക്കൂ.

സാമൂഹ്യ ബാധ്യത ഏറ്റെടുക്കാനായി സർക്കാരും ബദ്ധപ്പെട്ട് വകുപ്പുകളും മന്ത്രിയുടെയുമൊക്കെ സഹകരണം ആവശ്യമാണ്.
ജനങ്ങളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണം അല്ലാതെ മൊറട്ടോറിയം പ്രഖ്യാപിക്കേണ്ട ആവശ്യമില്ല എന്ന് ബാങ്ക് ചെയർമാൻ ജി.നാരായണൻ കുട്ടി മാസ്റ്റർ പറഞ്ഞു.

ജി.നാരായണൻകുട്ടി മാസ്റ്റർ  (ചെയർമാൻ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് )

 

Share

Leave a Reply

Your email address will not be published. Required fields are marked *