കോഴിക്കോട്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) എക്സ്പാ സ്കാന്‍ 2022 വിദ്യാര്‍ഥികള്‍ കോഴിക്കോട് റഹ്മാനിയ സ്കൂള്‍ ഫോര്‍ ഹാന്റിക്യാപ്ഡില് ഓഡിയോ വിഷ്വല്‍ റൂം സജ്ജീകരിക്കുന്നതിനു വേണ്ടി സ്മാര്‍ട്ട് ടി.വിയും മൈക്ക് ടവറും നല്കി. വിദേശത്തെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സിജി സംഘടിപ്പിച്ച ത്രിദിന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് സ്മാര്‍ട്ട് ടി.വിയും മൈക്ക് ടവറും നല്‍കിയത്. റഹ്മാനിയ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആഷിക് കെ. പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സ്പാ സ്കാന്‍ വിദ്യാര്‍ഥി പ്രതിനിധികളായ സഫ നാസര്‍ മുഹമ്മദ്, ഇഹ്സാന്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഫാദി ഷബീര്‍, ഹാഷിം അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് സ്മാര്‍ട്ട് ടി.വിയും മൈക്ക് ടവറും റഹ്മാനിയ സ്കൂള്‍ പ്രതിനിധികള്‍ക്ക് കൈമാറി. പി. ടി. എ പ്രസിഡന്റ് ഹബീബ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിജി കോഴിക്കോട് വുമണ്‍ കളക്റ്റീവ് ചെയര്‍പേഴ്സണ്‍ ഷാബിറ പി.ടി, എക്സ്പാ സ്കാന്‍ പ്രതിനിധി ഇഹ്സാന്‍ അബ്ദുല്‍ഖാദര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. റഹ്മാനിയ സ്കൂള്‍ ഹെഡ് മിസ്ട്രസ് ഖമറുലൈല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി അഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.