ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി

ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി

കുന്ദമംഗലം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോഴിക്കോട് കൃഷി അസിസ്റ്റന്റ് എന്‍ജിനീയറിങ് കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്മാം പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വച്ച് നടത്തി. സ്മാം പദ്ധതിയില്‍ കര്‍ഷകര്‍ക്ക് 50% സബ്‌സിഡിയിലും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 80% സബ്‌സിഡിയിലും കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാണ്. ഇതോടൊപ്പം. തന്നെ പി.എം. എസ്.കെ. വൈ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് സൂക്ഷ്മ ജലസേചനത്തിന് 50 മുതല്‍ 80% സബ്‌സിഡിയും ലഭിക്കുന്നു. പരിപാടി കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റ്- മുംതാസ് ഹമീദ് ഉത്ഘാടനം. ചെയ്തു. കുന്ദമംഗലം കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ രൂപനാരായണന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *