ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലാണ് അവസാനിച്ചത്. മൂന്നു മണിക്കൂറാണ് സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇനിയും സോണിയയെ സമന്‍സ് നല്‍കി വിളിച്ചുവരുത്തുമെന്ന് ഇ.ഡി അറിയിച്ചു. സോണിയയുടെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് തീരുമാനം. മകള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്.
സോണിയ ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകുന്ന സമയം കോണ്‍ഗ്രസ് ആസ്ഥാനത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു. പ്രതിഷേധിച്ച നിരവധി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി.